Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In-Laws

ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക​ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലാ​ണ് സം​ഭ​വം.

നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സാ​ദ് ആ​സി​ഫ് സ​യ്യി​ദ് (20) ആ​ണ് മ​രി​ച്ച​ത്. പു​നെ​യി​ലെ ജം​ബു​ൽ​വാ​ഡി പ്ര​ദേ​ശ​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വി​ഷം ക​ഴി​ച്ചാ​ണ് സാ​ദ് മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ഇ​യാ​ൾ സ്വ​യം പ​ക​ർ​ത്തി​യ വീ​ഡി​യ സു​ഹൃ​ത്തി​ന് അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ ക​രി​മു​ന്നീ​ഷ (നി​ഷ ഖാ​ൻ)​യു​മാ​യി സാ​ദ് പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യും ബ​ന്ധു​ക്ക​ളും സാ​ദി​നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് സാ​ദ് ത​ന്‍റെ ഫോ​ണി​ൽ മ​ര​ണ​മൊ​ഴി എ​ന്ന നി​ല​യി​ൽ വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​ത്. വീ​ഡി​യോ​യി​ൽ നി​ഷ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രു​ടെ പേ​രു​ക​ൾ സാ​ദ് പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ മാ​ലേ​ഗാ​വി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ സാ​ദ് എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

"വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ഷ, സ​ർ​വാ​ർ (കൈ​ഫ് ഖാ​ൻ), രേ​ഷ്മ ക​മ്രു​ഖാ​ൻ, ഷാ​മ ജാ​വേ​ദ് ഷെ​യ്ക്ക്, ജാ​വേ​ദ് ഷെ​യ്ക്ക്, അ​ഥ​ർ​വ കാ​ലെ, ഇ​ഷി​ത എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു'.- ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up